Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:33 AM IST Updated On
date_range 28 May 2022 5:33 AM ISTനാടകമറിഞ്ഞ് 'മഞ്ചാടിക്കൂട്ടം'
text_fieldsbookmark_border
പെരിനാട്: കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല സർഗോത്സവത്തിൽ അഞ്ചാം ദിവസം നാടകത്തിൻെറ അകമറിവുകൾ പകർന്നുനൽകി. രചയിതാവും സംവിധായകനുമായ പി.ജെ. ഉണ്ണികൃഷ്ണനാണ് ശിൽപശാല നയിച്ചത്. ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത, അജയകുമാർ, വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്‍റ് ജി.സുനിൽ, വൈസ് പ്രസിഡന്‍റ് സുനിൽകുമാർ, എസ്.എം.സി കൺവീനർ എസ്. കിഷോർ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. ശനിയാഴ്ച 'കരകൗശല'ത്തിൽ എസ്. അനില, എം.ജി. അനില, ബീന എന്നിവർ വിവിധ അലങ്കാരവസ്ത്തുക്കളും പഠനോപകരണങ്ങളും നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കും. എസ്.പി.സി ക്യാമ്പ് കുണ്ടറ: എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂളിലെ ദ്വദിന എസ്.പി.സി ക്യാമ്പ് കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സാജു വർഗീസ് അധ്യക്ഷത വഹിച്ചു. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫിസർ മഞ്ചുലാൽ, ഹെഡ്മാസ്റ്റർ അലക്സ് തോമസ്, വാർഡംഗം കെ. ദേവദാസ്, സൈമൺ സാമുവൽ, ഷീജ എം. റിച്ചാർഡ്, സിന്ധുമേരി ഫിലിപ്, ജെയ്സി സൂസൻ തോമസ്, ഫിലിപ് എം. ഏലിയാസ്, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story