Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTമഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോപ്പതി വകുപ്പ്
text_fieldsbookmark_border
കൊല്ലം: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജം. ജില്ലതല സാംക്രമിക പ്രതിരോധ സെൽ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രാമുഖ്യം നല്‍കണം. വ്യക്തിശുചിത്വം ഉറപ്പാക്കണം. കുടിക്കാന്‍ ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ ഒഴിവാക്കണം. തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തിന്‍റെ സേവനം തേടണമെന്നും നിര്‍ദേശം നല്‍കി. ഡിസ്‌പെന്‍സറികള്‍ വഴി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ബോധവത്കരണം നടത്തുമെന്നും ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ....kc+kw+ke... സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു കൊല്ലം: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് ഒന്ന്-ഡയറക്ട് റിക്രൂട്ട്‌മെന്‍റ്) കൊല്ലം (കാറ്റഗറി നമ്പര്‍ 270/2019), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്‍റ്) (കാറ്റഗറി നമ്പര്‍ 208/2019), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റ് (എസ്.സി/എസ്. ടി) കൊല്ലം (കാറ്റഗറി നമ്പര്‍ 308/2020) സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story