Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗണിത സാക്ഷരത പദ്ധതി

ഗണിത സാക്ഷരത പദ്ധതി

text_fields
bookmark_border
(ചിത്രം) കടയ്ക്കൽ: ടൗൺ എൽ.പി.എസിൽ ഒരു വർഷം നീളുന്ന ഗണിത സാക്ഷരതാപദ്ധതിയുടെ ഉദ്ഘാടനവും സ്കൂൾ ലോഗോയുടെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്‍റ് എം. മനോജ്കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ആർ. ബാബുരാജൻപിള്ള അധ്യക്ഷതവഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വേണുകുമാരൻ നായരാണ് പദ്ധതി ആവിഷ്കരിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രഫ. ഷാജികുമാർ ലോഗോ ഡിസൈൻ ചെയ്തു. എൽ.എസ്.എസ് വിജയികളെ ചടങ്ങിൽ ആദരിച്ചു. ചടയമംഗലം ബി.പി.ഒ ആർ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.എം. മാധുരി, പഞ്ചായത്ത് അംഗം എ.ജി. ശ്യാമ, ബി.ആർ.സി ട്രെയിനർ കെ.ജി. തുളസീധരൻ എന്നിവർ സംസാരിച്ചു. എസ്.പി.സി മധ്യവേനലവധി ക്യാമ്പ് (ചിത്രം) ചടയമംഗലം: ചടയമംഗലം ഗവ. മഹാത്മ ഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റിന്‍റെ മധ്യവേനലവധി ക്യാമ്പ് ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജെ.പി. ഹരികുമാർ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ. ഷീലാകുമാരിയമ്മ, ഗ്രാമപഞ്ചായത്ത്‌ അംഗം മഞ്ജു മറിയപ്പള്ളി, ചടയമംഗലം എ.ഇ.ഒ ആർ. ബിജു, ചടയമംഗലം സബ് ഇൻസ്‌പെക്ടർ പ്രിയ, പ്രിൻസിപ്പൽ ചാർലിൻ റെജി, സ്കൂൾ സംരക്ഷണസമിതി ചെയർമാൻ കെ. ശിവദാസൻ, കൺവീനർ വിജയൻപിള്ള, ഡ്രിൽ ഇൻസ്ട്രക്റ്റർ എസ്. ലാൽ, ബിന്ദു, സി.പി.ഒമാരായ ജലീസ, സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story