Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലെൻസ്​ഫെഡ് സംസ്ഥാന...

ലെൻസ്​ഫെഡ് സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊല്ലം: നിർമാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ പ്രത്യേക കോർപറേഷൻ രൂപവത്​കരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ലെൻസ്​ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്​സ്​ ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. മനോജ്, ട്രഷറർ പി.ബി. ഷാജി, സ്ഥാപക പ്രസിഡന്‍റ് ആർ.കെ. മണിശങ്കർ, കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജി. ഉദയകുമാർ, ജില്ല പ്രസിഡന്‍റ് ജോൺ ലൂയിസ്, സംഘാടകസമിതി ചെയർമാൻ ടി. ഗിരീഷ് കുമാർ, ജില്ല സെക്രട്ടറി ജയരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകർ അണിനിരന്ന റാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സംഘടനാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ശനിയാഴ്ച ആശ്രാമം യൂനിസ് കൺവെൻഷൻ സെന്‍ററിൽ പ്രതിനിധി സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയാകും. പരിപാടികൾ ഇന്ന് (28-05) കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം ബി. ലക്ഷ്​മി റെഡ്​ഡി - രാവിലെ 10.00, സംഘടനചർച്ച - ഉച്ച.2.00 ആശ്രാമം യൂനുസ് കൺവെൻഷൻ സെന്‍റർ: . പ്രതിനിധി സമ്മേളനം - രാവിലെ 10.00 പത്തനാപുരം ഗാന്ധിഭവൻ: വനിത കമീഷനും ഗാന്ധിഭവനും ചേർന്ന്​ നടത്തുന്ന പ്രി മാരിറ്റല്‍ കൗണ്‍സലിങ്​ ഡോ. ഷാഹിദാ കമാല്‍- രാവിലെ 10.00 അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ്: കോര്‍പറേഷന്‍റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച ടോയ്​ലറ്റ് ബ്ലോക്കിന്‍റെ ഉദ്ഘാടനം -രാവിലെ 9.30 പെരിനാട് പഞ്ചായത്ത് ഹാൾ: ജില്ല വ്യവസായ കേന്ദ്രവും പെരിനാട് പഞ്ചായത്തും ചേർന്ന് നടത്തുന്ന വ്യവസായ സംരംഭകത്വ ശിൽപശാല - രാവിലെ 10.00 ചെറുമൂട് ഗ്രന്ഥകൈരളി വായനശാല: വിമുക്തി ബോധവത്കരണ ക്ലാസ്​ -വൈകു. 4.00 പെരിനാട് ഗവ.ഹയർ സെക്കൻഡറി സ്​കൂൾ: അവധിക്കാല സർഗോത്സവം 'മഞ്ചാടിക്കൂട്ടം' -രാവിലെ 10.00 കുണ്ടറ എം.ജി.ഡി എച്ച്.എസ്.എസ്: എസ്​.പി.സി ക്യാമ്പ് -രാവിലെ 9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story