Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആദിവാസി ദലിത്‌...

ആദിവാസി ദലിത്‌ മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊല്ലം: ജൂൺ ഒന്ന്​, രണ്ട്​ തീയതികളിൽ കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന്​ സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്‍റ്​ ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിക്കും. ഏകത പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ.പി.വി. രാജഗോപാൽ മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടിന്​ സെമിനാർ. വൈകുന്നേരം അഞ്ചിന്​ റാലി.​ പൊതുസമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ദേശീയ കർഷക സമരം കോഓഡിനേറ്റർ പി.ടി. ജോൺ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന്​ രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഉദ്​ഘാടനം ചെയ്യും. പതിനൊന്നിന്​ ചർച്ചാസമ്മേളനം. മൂന്നിന്​ സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്​ഘാടനം ചെയ്യും. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമിതി പ്രസിഡന്റ്‌ ശ്രീരാമൻ കൊയ്യോൻ, ജില്ല പ്രസിഡന്റ്‌ മണി പി. അലയമൺ, വി. രമേശൻ, വി.സി. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story