Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹന ഇൻഷുറൻസ് പ്രീമിയം...

വാഹന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം

text_fields
bookmark_border
കൊല്ലം: വാഹന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എം.എ. സത്താറും സെക്രട്ടറി വി.എസ്. ശ്രീനിവാസനും അറിയിച്ചു. നീക്കം ഇന്ത്യയിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ്​. വിലകൂടിയ കാറുകൾക്ക് പ്രീമിയം വർധനയും ഐ.ആർ.ഡി.എ നിർദേശത്തിലില്ല. സാധാരണക്കാരുടെ കാറുകൾക്ക് പ്രീമിയത്തിൽ വർധന വരുത്തിയത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. ....must.... മുസ്​ലിം ഏകോപനസമിതി കൊല്ലം: മുസ്​ലിം ഏകോപനസമിതി ഭാരവാഹികളായി ഓയൂർ യൂസുഫ് (പ്രസി.), കബീർ പോരുവഴി (ജന. സെക്ര.) നാസറുദീൻ കിളികൊല്ലൂർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എം.എ. സമദ്​ (രക്ഷാധികാരി), ജെ.എം. അസ്​ലം, ലത്തീഫ്​ മാമൂട്, നിയാസ് അയത്തിൽ (വൈ.പ്രസി.), ജെ.എം. നാസറുദീൻ, നസീർ ശൂരനാട്, വൈ. ഉമറുദീൻ (സെക്ര.). 1991 ലെ ആക്ട് അനുസരിച്ച് എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കാൻ ഗവൺമെന്‍റുകളും കോടതികളും തയാറാകണമെന്ന്​ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു . പ്രസിഡന്‍റ്​ ഓയൂർ യൂസുഫ്​ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി എം.എ. സമദ് ഉദ്​ഘാടനം ചെയ്തു. കബീർ പോരുവഴി, ജെ.എം. അസ്​ലം, ലത്തീഫ് മാമൂട്, നിയാസ് അയത്തിൽ, നസീർ ശൂരനാട്, ജെ.എം. നാസറുദീൻ, നാസറുദീൻ കിളികൊല്ലൂർ, വൈ. ഉമറുദീൻ, മജീദ് ഹാജി, മുഹമ്മദ് സമിൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story