Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാഷ്യൂ കോർപറേഷൻ...

കാഷ്യൂ കോർപറേഷൻ ഫാക്ടറികൾ തുറന്നു

text_fields
bookmark_border
കൊല്ലം: കശുവണ്ടി ലഭ്യമാവാതിരുന്നതിനെ തുടർന്ന് നാലുമാസമായി അടഞ്ഞുകിടന്ന കാഷ്യൂ കോർപറേഷന്‍റെ ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളികൾക്ക് ഓണം വരെ മുടക്കമില്ലാതെ ജോലി ലഭിക്കുമെന്നും തുടർന്നും കൃത്യമായി ജോലി ഉറപ്പാക്കുമെന്നും ഫാക്ടറികൾ സന്ദർശിച്ച് ചെയർമാൻ എസ്​. ജയമോഹൻ ഉറപ്പ് നൽകി. തൊഴിലാളികളുടെ തൊഴിൽദിനങ്ങളെ ചൂണ്ടിക്കാണിക്കുന്ന വർക്ക് കലണ്ടർ പ്രസിദ്ധീകരിക്കും. ഫാക്ടറികളിൽ ജോലിയുള്ള ദിനങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞാൽ ഇല്ലാത്തപ്പോൾ മറ്റ് തൊഴിലുകൾക്ക് പോകാൻ അവർക്ക് സഹായകരമാകും. ഇ.എസ്​.ഐ ലഭിക്കാതിരിക്കുന്ന പ്രശ്നം തൊഴിലാളികൾ ചെയർമാന്‍റെ ശ്രദ്ധയിൽപെടുത്തി. കോവിഡ് കാലത്ത് ഒരു ദിവസമെങ്കിലും ജോലി ചെയ്താൽ തൊഴിലാളികൾക്ക് ഇ.എസ്​.ഐ ആനുകൂല്യം കൊടുക്കുമെന്ന കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപനം നടപ്പായില്ല. മതിയായ ചികിത്സ ലഭിക്കാത്തതിൽ തൊഴിലാളികൾക്ക് പ്രതിഷേധമുണ്ട്. കേന്ദ്രനയം തിരുത്താൻ ശക്തമായ ഇടപെടലുകൾ നടത്തിയെങ്കിൽ മാത്രമേ മാറ്റം വരുത്താൻ കഴിയൂ എന്ന കാര്യം തൊഴിലാളികളെ ഓർമിപ്പിച്ചു. അയത്തിൽ ഫാക്ടറിയിൽ ശാരീരികമായി അസ്വസ്ഥതയുള്ള തൊഴിലാളികൾക്ക് ഇരുന്ന് ഷെല്ലിങ്​ ജോലി ചെയ്യാനുള്ള സ്​റ്റൂളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഗുണനിലവാരമുള്ള മെച്ചപ്പെട്ട തോട്ടണ്ടിയാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു. സംസ്ഥാനതല നാടക മത്സരത്തിന് തിരശ്ശീല വീണു (ചിത്രം) കൊല്ലം: നാടകവേദിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തി ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല നാടക മത്സരം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനം സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. മധു, സിനിമ സംവിധായകാന്‍ മധുപാല്‍, നടന്‍ അലന്‍സിയര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. ഷണ്‍മുഖദാസ്, ജനറല്‍ കണ്‍വീനര്‍ പി.കെ. ഗോപന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ജില്ല ലൈബ്രറി കൗണ്‍സിലുകള്‍ നടത്തിയ നാടക പഠന കളരികളിലെ 13 നാടകങ്ങളാണ് മത്സരത്തിനെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story