Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:35 AM IST Updated On
date_range 27 May 2022 5:35 AM ISTവീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി പൊലീസ്
text_fieldsbookmark_border
കണ്ണനല്ലൂര്‍: വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി നല്‍കി കണ്ണനല്ലൂര്‍ പൊലീസ്. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്‍റെ താക്കോല്‍ദാനം ജില്ല പൊലീസ് മേധാവി നാരായണന്‍ നിര്‍വഹിച്ചു. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തമായി വീടില്ലാതെ താമസിച്ചുവന്ന നിര്‍ധന കുടുംബത്തിന്‍റെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ ജനമൈത്രി പൊലീസ് കണ്ണനല്ലൂര്‍ സി.ഐ വിപിന്‍കുമാറിനെ അറിയിക്കുകയും തുടര്‍ന്ന് ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്‍റെയും നേതൃത്വത്തില്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും സുമനസ്സുകളുടെ സഹകരണത്തിലും വീട് പണിക്കാവശ്യമായ തുക കണ്ടെത്തുകയും ചെയ്‌തെങ്കിലും സ്ഥലമില്ലാത്തത് വീട് നിര്‍മിക്കാന്‍ തടസ്സമായി. തുടര്‍ന്ന് നെടുമ്പന പുത്തന്‍ചന്ത സ്വദേശിയായ അജയന്‍ മൂന്ന് സെന്‍റ് സ്ഥലം വിട്ടുനല്‍കുകയും അവിടെ വീട് നിര്‍മാണം ആരംഭിക്കുകയുമായിരുന്നു. വീടിന്‍റെ താക്കോല്‍ദാന ചടങ്ങില്‍ വീട് നിർമിക്കാന്‍ സഹായം നല്‍കിയവരോട് ജില്ല പൊലീസ് മേധാവി നന്ദി അറിയിക്കുകയും ചെയ്തു. ------------------------------ ചിത്രം നിരവധി കേസിലെ പ്രതിയായ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ കൊല്ലം: മോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ. പാരിപ്പള്ളി ഈന്നിൻമൂട് പുത്തൻവീട്ടിൽ സുദേവൻ (65) ആണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ഇയാൾ വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ പ്രതിയാണ്. പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങുന്നതിനായി പോയ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്‍റെ നിർദേശാനുസരണം പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽജാബറിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ഷാജഹാൻ, സി.പി.ഒമാരായ സന്തോഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story