Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശാസ്താംകോട്ട...

ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിലേക്ക്​ കൊടിമരഘോഷയാത്ര നടത്തി

text_fields
bookmark_border
ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിലേക്ക്​ കൊടിമരഘോഷയാത്ര നടത്തി
cancel
ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്വർണ കൊടിമരം പണിയുന്നതിന് മുന്നോടിയായി തേക്കുമരം മരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തിനിർഭരമായി. വനംവകുപ്പിന്‍റെ കോന്നി ഡിവിഷനിലെ നെല്ലിടപ്പാറ 1954 തേക്കിൻതോട്ടത്തിൽനിന്ന് കണ്ടെത്തിയ മരം നിലം തൊടാതെ മുറിച്ച് പ്രത്യേക വാഹനത്തിൽ കടമ്പനാട് ക്ഷേത്രത്തിലെത്തിക്കുകയും തുടർന്ന്, വൈകീട്ട് അഞ്ചോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കുകയുമായിരുന്നു. ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ഒരു മാസത്തോളം എണ്ണത്തോണിയിൽ സൂക്ഷിക്കുന്ന മരം പിന്നീടാണ് കൊടിമരമായി ഉപയോഗിക്കുന്നത്. ഉപദേശക സമിതി പ്രസിഡന്‍റ് ആർ. രാജേന്ദ്രൻ പിള്ള, സെക്രട്ടറി ആർ. പങ്കജാക്ഷൻ പിള്ള, വൈസ് പ്രസിഡന്‍റ് രാഗേഷ് ആർ, ഉപദേശക സമിതി അംഗം മധുസൂദനൻ പിള്ള, ബിജുകുമാർ എസ്, മുകേഷ് എം. പ്രഭാകരൻ നായർ, വിനോദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ കൊടിമരഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story