Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:30 AM IST Updated On
date_range 27 May 2022 5:30 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പുനലൂർ: ഒറ്റക്കൽ ഗവ. വെൽഫെയർ യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ മൂന്നും, യു.പിയിൽ ഹിന്ദി ജൂനിയർ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. പുനലൂർ: തെന്മല ഗവ.എൽ.പി.എസിൽ ഒഴിവുള്ള രണ്ട് എൽ.പി.എസ്.ടി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 31നു രാവിലെ 10ന് നടക്കും. ------------------------------------------ നെറ്റ് വർക്ക് തകരാർ; ആധാരം രജിസ്ട്രേഷനടക്കം മുടങ്ങുന്നു പുനലൂർ: സബ് രജിസ്ട്രാർ ഓഫിസിലെ ബി.എസ്.എൻ.എൽ നെറ്റ് വർക്കും പേൾ സോഫ്റ്റ് വെയർ തകരാറുമൂലവും ആളുകൾ വലയുന്നു. ഒരാഴ്ചയായി ആധാരം രജിസ്ട്രേഷൻ, ബാധ്യത സർട്ടിഫിക്കറ്റുകൾ, ആധാര പകർപ്പുകൾ, സ്പെഷൽ മാര്യേജ് തുടങ്ങിയവ തടസ്സപ്പെടുന്നു. വായ്പ എടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ബാധ്യത സർട്ടിഫിക്കറ്റും പകർപ്പുകളും ലഭിക്കുന്നതിനുള്ള കാലതാമസം ജനങ്ങളെ ബുദ്ധിട്ടിലാക്കുകയാണ്. ഒരാഴ്ച വൈദ്യുതി തകരാർ മൂലം മൂന്നു ദിവസത്തോളം ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. എന്നാൽ, പേൾ സോഫറ്റ് വെയർ തടസ്സം സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും അനുഭവപ്പെടുന്നതായും തിരുവനന്തപുരത്തുള്ള സെൻട്രൽ ഓഫിസുമായി ബന്ധപ്പെട്ട് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പുനലൂർ സബ് രജിസ്ട്രാർ ടി.എം. ഫിറോസ് പറഞ്ഞു. സോഫ്റ്റ്വെയറും ബി.എസ്.എൻ.എൽ നെറ്റുവർക്കും തകരാർ കാരണം കഴിഞ്ഞ 17 മുതൽ ഈ ഓഫിസിലെ ആധാരം രജിസ്ട്രേഷൻ അടക്കം മുടങ്ങുന്നു. ദിവസവും 15 ആധാരംവരെ രജിസ്ട്രേഷൻ നടന്നിരുന്നത് ഇപ്പോൾ മൂന്നും നാലുമായി ചുരുങ്ങുകയും ഗഹാൻ അടക്കം തടസ്സപ്പെടുന്നു. ഇതുമൂലം പൊതുജനങ്ങൾക്കും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് എ.കെ.ഡബ്ല്യു ആൻഡ് എസ്.എ പുനലൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story