Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:33 AM IST Updated On
date_range 26 May 2022 5:33 AM ISTപ്രഫ.ആർ. ഗംഗപ്രസാദ് അനുസ്മരണം
text_fieldsbookmark_border
ശാസ്താംകോട്ട: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പ്രഫ.ആർ. ഗംഗപ്രസാദിനെ അനുസ്മരിച്ചു. പ്രഫ. ആർ. ഗംഗപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, കെ. ശിവശങ്കരൻനായർ, ഡോ. സി. ഉണ്ണികൃഷ്ണൻ, എ.പി. ജയൻ, പ്രഫ. കെ.പി. ശാരദാമണി, പ്രഫ. സി.എം. ഗോപാലകൃഷ്ണൻ, പ്രഫ. കെ. രാഘവൻ നായർ, ഡോ. പി. കമലാസനൻ, കെ.എൻ.കെ. നമ്പൂതിരി, ആർ.എസ്. അനിൽ, ബി. വിജയമ്മ, കെ. ചന്ദ്രൻപിള്ള, വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പാർട്ട്ടൈം ട്യൂട്ടർ നിയമനം ശാസ്താംകോട്ട: പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള പെൺകുട്ടികൾക്കായുള്ള കുന്നത്തൂർ പോരുവഴി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും ആൺകുട്ടികൾക്കായുള്ള ശാസ്താംകോട്ട പ്രീമെട്രിക് ഹോസ്റ്റലിലേക്കും 2022-23 അധ്യയനവർഷത്തേക്ക് ട്യൂഷൻ ടീച്ചർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക് ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനുമാണ് ഒഴിവ്. ഹൈസ്കൂൾ വിഭാഗം അധ്യാപകർക്ക് പ്രതിമാസം 30 മണിക്കൂർ ട്യൂഷൻ എടുക്കുന്നതിന് 4000 രൂപയും യു.പി വിഭാഗം അധ്യാപകർക്ക് 3000 രൂപയുമാണ് ഓണറേറിയം. യോഗ്യരായവർ 30 ന് വൈകീട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ-7025934821
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story