Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബീച്ചിലെ അനധികൃത...

ബീച്ചിലെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു

text_fields
bookmark_border
കൊല്ലം: കോർപറേഷ‍​ൻെറ നേതൃത്വത്തിൽ അനധികൃത കൈയേറ്റങ്ങളും കച്ചവടവും ഒഴിപ്പിച്ചുതുടങ്ങി. കൊല്ലം ബീച്ച് കൈയേറി സ്ഥാപിച്ച തട്ടുകടകളും ഇറക്കുകളും ബുധനാഴ്ച ഇടിച്ചുനിരത്തി. ഇതിനിടെ കച്ചവടക്കാരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. പൊലീസി‍ൻെറ സാന്നിധ്യത്തിൽ എല്ലാ കൈയേറ്റവും പൊളിച്ചുമാറ്റി. ബീച്ചിലെത്തുന്നവരുടെ സുരക്ഷയെ മുൻനിർത്തി ബീച്ചിനുള്ളിൽ കച്ചവടങ്ങൾ അനുവദിക്കില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. സന്ദർശകർക്കായുള്ള ഇരിപ്പിടങ്ങൾ വരെ കച്ചവടക്കാർ കൈയേറിയിരുന്നു. കോവിഡ് ഭീഷണി അകന്നതോടെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിനുപേരാണ് ബീച്ചിലെത്തുന്നത്. ഇതോടെ നിയന്ത്രണവുമില്ലാതെ കച്ചവടങ്ങളും പെരുകി. നഗര പരിധിയിലെ തെരുവുകച്ചവടക്കാർക്ക് ലൈസൻസും പുനരധിവാസത്തിനുള്ള സഹായങ്ങളും നൽകാൻ കോർപറേഷൻ തീരുമാനിച്ചതിന് പിന്നാലെ പലയിടങ്ങളിലും ഒട്ടേറെപ്പേർ അനധികൃതമായി തട്ടുകടകൾ സ്ഥാപിച്ചിരുന്നു. അനധികൃത കടകൾ വ്യാപകമായതോടെയാണ് ഒഴിപ്പിക്കൽ നടപടികളുമായി അധികൃതർ എത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അനധികൃത കൈയേറ്റങ്ങളും വരുംദിവസങ്ങളിൽ പൊളിച്ചുമാറ്റും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story