Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാർച്ചും ധർണയും

മാർച്ചും ധർണയും

text_fields
bookmark_border
കൊല്ലം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽപെട്ട തൊഴിലുറപ്പ് തൊഴിലാളികൾ ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന്​ മുന്നിലേക്ക്​ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി തുക എല്ലാ വർഷവും വെട്ടിക്കുറക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക, വർഷം 200 ദിവസം ജോലി നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ എൻ. ജാരിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബാലകൃഷ്ണൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം ഡി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗതാഗത നിയന്ത്രണം കൊല്ലം: ചിന്നക്കട-വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മിനട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതല്‍ 20 ദിവസത്തേക്ക് അമ്മച്ചിവീട് ഭാഗത്തുനിന്ന് ചിന്നക്കടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ലക്ഷ്മിനട തിരിഞ്ഞ് സൂചിക്കാരന്‍ മുക്ക് വഴി മുളക്കട-വാടി റോഡ് വഴിയും തങ്കശ്ശേരി, അമ്മച്ചിവീട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുളക്കട-വാടി റോഡിലൂടെ പോകണമെന്നും പി.ഡബ്ല്യു.ഡി അസി.എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story