Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:29 AM IST Updated On
date_range 26 May 2022 5:29 AM ISTനാടകവും നടകും തുടരുന്നു
text_fieldsbookmark_border
കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന നാടക മത്സരത്തില്‍ പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സിലുകളുടെ നാടകം അവതരിപ്പിച്ചു. നാടക സെമിനാര്‍ 'നടക്' സംസ്ഥാന സെക്രട്ടറി ഷൈലജ ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇപ്പോഴും സ്ഥാനമില്ലെന്നും അവര്‍ ഇപ്പോഴും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പി.ജെ. ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, എക്സിക്യുട്ടിവ് അംഗങ്ങളായ പി.കെ. ഗോപന്‍, ടി.കെ.ജി. നായര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണന്‍, ജില്ല സെക്രട്ടറി ഡി.സുകേശന്‍, ജില്ല എക്സിക്യുട്ടിവ് അംഗങ്ങളായ പ്രഫ.ബി. ശിവദാസന്‍പിള്ള, ഡോ.കെ.ബി. ശെല്‍വമണി എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പ്രമോദ് പയ്യന്നൂര്‍, കെ.വി. ശ്രീജ എന്നിവര്‍ പങ്കെടുക്കുന്ന നാടക സെമിനാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story