Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:28 AM IST Updated On
date_range 26 May 2022 5:28 AM ISTരാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാർഹം
text_fieldsbookmark_border
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ ആശുപത്രി വികസന സമിതിയിൽനിന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. മന്ത്രിമാരുടെ മാത്രം പ്രതിനിധികളെ ഉൾപ്പെടുത്തിയത് അനധികൃത നിയമനങ്ങൾ പിൻവാതിലിലൂടെ നടത്തി പാർട്ടിക്കാരെ തിരുകിക്കയറ്റാനാണെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയാണ് ഇതിലൂടെ മന്ത്രി വീണ ജോർജ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കവിത ചർച്ച കൊല്ലം: ആസാദ് ആശിർവാദിൻെറ 'നേർക്കാഴ്ച' കവിത ചർച്ച ഫേബ ഉദ്ഘാടനം ചെയ്തു. ലളിത സദാശിവൻ അധ്യക്ഷത വഹിച്ചു. മാമ്പള്ളി ജി.ആർ. രഘുനാഥൻ, ഡോ.കെ.എസ്. ജയചന്ദ്രൻ, ജി. ദിവാകരൻ, രതീഷ് രാജേന്ദ്രൻ, ബാബു എൻ. കുരീപ്പുഴ, ഹിൽഡ ഷീല, എസ്.കെ. നന്ദശ്രീ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story