Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:28 AM IST Updated On
date_range 26 May 2022 5:28 AM ISTകോവിഡ് പോരാളികളെ ആദരിച്ചു
text_fieldsbookmark_border
പരവൂർ: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് 'ആര്‍ദ്ര കേരളം' പുരസ്‌കാരം നേടിയ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും കോവിഡ് ദ്രുതകര്‍മസേന അംഗങ്ങളെയും ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍പിള്ള ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണിയമ്മ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജീജാ സന്തോഷ്, ഡി. സുരേഷ് കുമാര്‍, ലൈല ജോയ്, വൈസ് പ്രസിഡന്‍റ് വി.ജി. ജയ, മെഡിക്കല്‍ ഓഫിസര്‍ ബിന്‍സി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു, പഞ്ചായത്തംഗം സീന, സെക്രട്ടറി വി.ജി. ഷീജ എന്നിവർ പങ്കെടുത്തു. സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കൊല്ലം: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പു വരുത്താനായി കൊല്ലം താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂള്‍ ബസുകളുടെയും പരിശോധന 28ന് രാവിലെ എട്ട് മുതല്‍ ആശ്രാമം അതിഥി മന്ദിരത്തിന് മുന്നിലുള്ള ഗ്രൗണ്ടില്‍ നടത്തും. സ്‌കൂള്‍ വാഹനങ്ങള്‍ അസ്സല്‍ രേഖകള്‍ സഹിതം, കൃത്യസമയത്ത് ഗ്രൗണ്ടില്‍ ഹാജരാക്കണം. ഡ്രൈവര്‍, ഡോര്‍ അറ്റന്‍ഡര്‍, ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ക്കായി ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തും. സുരക്ഷ പരിശോധനയില്‍ ഹാജരാകാത്ത സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ അനുവദിക്കില്ലെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story