Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:28 AM IST Updated On
date_range 26 May 2022 5:28 AM ISTസർക്കാർ മുതലാളിമാരെ സംരക്ഷിക്കുന്നു -ഐ.എൻ.ടി.യു.സി
text_fieldsbookmark_border
കൊല്ലം: മുതലാളിമാരെ സംരക്ഷിക്കുകയും ആധുനീകരണം നടത്തുകയും ചെയ്യുന്നതിലൂടെ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സംസ്ഥാന സർക്കാർ അനുവർത്തിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, കോതേത്ത് ഭാസുരൻ, കൃഷ്ണവേണി ശർമ, ജയശ്രീ രമണൻ, അൻസർ അസീസ്, കെ.ജി. തുളസീധരൻ, ഏരൂർ സുഭാഷ്, പെരിനാട് മുരളി, ചിറ്റുമൂല നാസർ, എസ്. നാസറുദ്ദീൻ, കുരീപ്പുഴ യഹിയ, കെ.എം. റഷീദ്, വടക്കേവിള ശശി, ശങ്കരനാരായണപിള്ള, കുന്നത്തൂർ ഗോവിന്ദപിള്ള, കൈതവനത്തറ ശങ്കരൻകുട്ടി, എം. നൗഷാദ്, റ്റി.ആർ. ഗോപകുമാർ, ജയകുമാർ, ജോസ് വിമൽരാജ്, കുന്നിക്കോട് ഷാജഹാൻ, സാബു എബ്രഹാം, ശ്രീനിവാസൻ, എ.എം. റാഫി, വി. ഫിലിപ്പ്, തടത്തിൽ സലിം, പനയം സജീവ്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, പരവൂർ ഹാഷിം, എൽ.ആർ. ശ്രീദേവി എന്നിവർ സംസാരിച്ചു. വായനമത്സര വിജയികൾ കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലതല വായനോത്സവത്തില്‍ കുന്നത്തൂര്‍ താലൂക്കിലെ മുതുപിലാക്കാട് നേതാജി ഗ്രന്ഥശാലയിലെ എം. ഗൗരിനന്ദന ഒന്നാം സ്ഥാനവും പുനലൂര്‍ താലൂക്കിലെ ഭാരതീപുരം ജവഹര്‍ ലൈബ്രറിയിലെ പ്രിയദര്‍ശിനി രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്കിലെ മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയിലെ എസ്. ഹീര മൂന്നാം സ്ഥാനവും നേടി. 16-21 വയസ്സുവരെയുള്ള മത്സരത്തില്‍ കൊട്ടാരക്കര കമ്മിള്‍ സമന്വയ ഗ്രന്ഥശാലയിലെ ഫെമിന. എസ്.എസ് ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്കിലെ പട: വടക്ക് തണ്ടാന്‍റയ്യത്ത് അഡ്വ. വി. അഹമ്മദ്കുട്ടി ജനകീയ ലൈബ്രറിയിലെ അശ്വിന്‍. എ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്കിലെ മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയി ലെ ഫാത്തിമ എസ് മൂന്നാം സ്ഥാനവും നേടി. 22 - 40 വയസ്സ് വരെയുള്ള മത്സരത്തില്‍ കുന്നത്തൂര്‍ തോട്ടത്തില്‍ കടവ് നളന്ദ ഗ്രന്ഥശാലയിലെ അഞ്ജലി ഒന്നാം സ്ഥാനവും ചാത്തന്നൂര്‍ പബ്ലിക് ലൈബ്രറിയിലെ ജി. സൗമ്യ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി മാലിഭാഗം കാസ്ക്കറ്റ് ലൈബ്രറിയിലെ എസ്. സന്ധ്യ മൂന്നാം സ്ഥാനവും നേടി ഒന്നാം സ്ഥാനക്കാര്‍ക്ക് 6,000 രൂപ വീതവും പ്രശസ്തിപത്രവും ശിൽപവും രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 4,000, 3,000 എന്നിങ്ങനെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. സംസ്ഥാനതലം മേയ് 29, 30 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story