Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:34 AM IST Updated On
date_range 25 May 2022 5:34 AM ISTപകൽവീട് സംരക്ഷിക്കാൻ ധർണ
text_fieldsbookmark_border
കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്ത് നിർമിച്ച പകൽവീട് സംരക്ഷിക്കുക എന്ന ആവശ്യവുമായി കുണ്ടറ പൗരവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗവും ധർണയും നടത്തി. പഴങ്ങാലം പള്ളി കുടുംബത്തിൽ 2019ൽ നിർമിച്ചതാണ് പകൽ വീടും ബഡ്സ് സ്കൂളും. എന്നാൽ, ഇതു തുടർന്നു പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. നിലവിലിത് കാടുകയറി നശിക്കുകയാണ്. സ്വാമി ബോധേന്ദ്ര തീർഥ ധർണ ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്‍റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷതവഹിച്ചു. കെ.വി. മാത്യു, എം. മണി, ഇ. ശശീധരൻപിള്ള, മണി ചീരങ്കാവിൽ, ജി. ബാബുരാജ് എന്നിവർ സംസാരിച്ചു. മണ്ണെടുപ്പുമൂലം ദുരിതത്തിലായ കുടുംബങ്ങളുടെ പരാതി പഞ്ചായത്ത് കേൾക്കും കുണ്ടറ: പഞ്ചായത്ത് അഞ്ചാം വാർഡിൽ ഏഴരമീറ്റർ താഴ്ചയിൽ മണ്ണെടുത്തതോടെ ദുരിതത്തിലായ നാല് കുടുംബങ്ങൾക്കും പറയാനുള്ളത് കേൾക്കാൻ കുണ്ടറ പഞ്ചായത്ത് സമിതി തീരുമാനിച്ചു. കലക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് സമിതിയാണ് തീരുമാനം കൈകൊണ്ടത്. പ്രത്യേക പഞ്ചായത്ത് സമിതി 25നു ചേരും. പഞ്ചായത്ത് പ്രസിഡന്‍റ് മിനിതോമസ്, വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള, വികസന സമതി അധ്യക്ഷ രേഖ ജെ. പിള്ള, ആരോഗ്യസമിതി അധ്യക്ഷൻ വിനോദ് എന്നിവരടങ്ങിയ സംഘം കലക്ടറെ നേരിൽ കണ്ട് ഭരണസമിതി തീരുമാനം അറിയിച്ചു. നാലു കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നകാര്യങ്ങൾ ചെയ്യുമെന്ന് കലക്ടർ പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. വീടെന്ന സ്വപ്നം പൊലിഞ്ഞ കുടുംബങ്ങളെ കേട്ടശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. അധ്യാപക ഒഴിവ് കുണ്ടറ: പഴങ്ങാലം വെസ്റ്റ് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എയുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 28നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം. ഫോൺ: 9567407292.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story