Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആയുർവേദ ആശുപത്രി:...

ആയുർവേദ ആശുപത്രി: മരങ്ങൾ മുറിച്ച സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
കൊട്ടിയം: നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. ആയുർവേദ ആശുപത്രി അധികൃതരുടെ മൊഴി രേ​ഖപ്പെടുത്തിയ ശേഷമാണ് കേസ്​ രജിസ്​റ്റർ ചെയ്തത്​. ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്​ നടപടി. നേരത്തേ പഞ്ചായത്ത് സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടും തങ്ങളറിയാതെയാണ് മരം മുറിച്ചതെന്നു കാട്ടി പൊലീസിൽ കത്ത് നൽകിയിരുന്നു. ഒരു മാസം മുമ്പ്​ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട്​ നിരവധി പ്രക്ഷോഭങ്ങളും ഇതിനകം നടന്നു. ഇന്നലെയും യൂത്ത് കോൺഗ്രസിന്‍റെയും കോൺഗ്രസിന്‍റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിനകത്തും പുറത്തും സമരം സംഘടിപ്പിച്ചു. പഞ്ചായത്ത്​ ഉപരോധത്തെ തുടർന്ന്​ കണ്ണനല്ലൂർ എസ്.എച്ച്.ഒ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി. ഗേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചാത്തന്നൂർ എ.സി പി. ഗോപകുമാറെത്തി മരം മുറിച്ച സംഭവത്തിൽ കേസെടുത്തതായി അറിയിച്ചതോടെയാണ്​ സമരം അവസാനിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കണ്ണനല്ലൂർ സമദ്, പഞ്ചായത്ത് മെംബർമാരായ ശോഭനകുമാരി, ഹാഷിം ശിവദാസൻ, ആരിഫ സജീവ്, തൗഫീഖ് വേപ്പിൻമുക്ക്, ഹരികുമാർ, റാഷിദ് മുട്ടക്കാവ്, സജാദ് മലവയൽ, സനൽ പുതുച്ചിറ, ദമീൻ മുട്ടക്കാവ്, നിസാം പുന്നൂർ, സുൽഫി ചാലക്കര, ആസാദ് നാൽപെങ്ങൽ, ശരീഫ് കുളപ്പാടം, ഷഹീർ മുട്ടക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി. വ്യവസായ സംരംഭക ശിൽപശാല നെടുമ്പന: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി നെടുമ്പന പഞ്ചായത്തിൽ പൊതുബോധവത്​കരണ പരിപാടി സംഘടിപ്പിക്കും. പഞ്ചായത്തുതല ഉദ്​ഘാടനം 26ന്​ രാവിലെ 10.30ന്​ നെടുമ്പന ഗ്രാമ പഞ്ചായത്ത്​ കമ്മിറ്റി ഹാളിൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഗിരിജകുമാരി നിർവഹിക്കും. തുടർന്ന്,​ സംരംഭകർക്കായുള്ള സർക്കാറിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച്​ ജില്ല വ്യവസായ കേന്ദ്രം മാനേജർ ആർ. ദിനേശ്​ ക്ലാസെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story