Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമത്സ്യമേഖലയിലെ...

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം -എൻ.കെ. പ്രേമച​ന്ദ്രൻ

text_fields
bookmark_border
കൊല്ലം: സംസ്ഥാനത്തെ മത്സ്യമേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധി തരണംചെയ്യാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സാധ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതും ഉപജീവനമാര്‍ഗം ഇല്ലായ്മ ചെയ്യുന്നതുമായ ഇന്ധന വിലവർധന പ്രതിഷേധാര്‍ഹമാണ്. ഇന്ധന സബ്സിഡി അനുവദിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. പട്ടിണിയിലായ തീരദേശവാസികള്‍ക്ക് സൗജന്യ റേഷനും ആശ്വാസ പദ്ധതിയും അടിയന്തരമായി അനുവദിക്കണം. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തില്‍ മത്സ്യത്തൊഴിലാളി ക്ഷേമ കോര്‍പറേഷന്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് നിതീകരിക്കാവുന്നതല്ല. വനാവകാശ നിയമത്തിന് സമാനമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായ വിധം കടല്‍ അവകാശ നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story