Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രസിഡന്‍റും വൈസ്​...

പ്രസിഡന്‍റും വൈസ്​ പ്രസിഡന്‍റും രാജിവെക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്​ പ്രസിഡന്‍റും രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. 17 അംഗ ഭരണസമിതിയിൽ വെൽഫെയർ പാർട്ടി ഉൾപ്പെടെ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ധാർമികത നഷ്ടപ്പെട്ട ഇടതുപക്ഷം ബി.ജെ.പി പിന്തുണയോടെ ഭരണം നടത്തുന്നത് അപഹാസ്യമാണെന്നും ജനങ്ങളുടെ വികാരം മാനിക്കാതെ പ്ലാന്‍റുകാർക്ക് അടിമപ്പണി ചെയ്യാനാണ് ഈ അവിഹിത കൂട്ടുകെട്ടെന്നും കോൺഗ്രസ്​ പാർലമെന്‍ററി ലീഡർ പി.ആർ. സന്തോഷ് പറഞ്ഞു. മെംബർമാരായ സഹിദ്, വട്ടപ്പാറ നിസാർ, ജുമൈരിയാബീവി, സമീന, മെഹറുനിസ, ജസീന ജമീൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. -------------------------- അധ്യാപക ഒഴിവ് കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ കണക്ക്, ഇംഗ്ലീഷ്, അറബിക്, സോഷ്യൽ സയൻസ് വിഷയങ്ങളിലും എൽ.പി-യു.പി വിഭാഗത്തിലും അധ്യാപകരുടെയും എഫ്.ടി.എമ്മിന്‍റെയും ഒഴിവുണ്ട്. അഭിമുഖം 26ന് രാവിലെ 10ന് നടക്കും. കടയ്ക്കൽ: ഗവ. വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story