Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:32 AM IST Updated On
date_range 23 May 2022 5:32 AM ISTനിയന്ത്രണംവിട്ട കാർ റോഡരികിലെ വീട്ടിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
അഞ്ചൽ: നിയന്ത്രണംതെറ്റിയ കാർ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. മൂന്ന് പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ വയയ്ക്കൽ ജങ്ഷന് സമീപം ഞായറാഴ്ച പുലർച്ച ആറരയോടെയാണ് സംഭവം. വയയ്ക്കൽ പണ്ടകശാലയിൽ ബാർബൻഡ് വീട്ടിലേക്കാണ് കാർ പാഞ്ഞുകയറിയത്. കൊട്ടാരക്കര ഭാഗത്തുനിെന്നത്തിയ ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്. ഇവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻെറ പിന്നിലും വ്യാപാരസ്ഥാപനത്തിൻെറ പരസ്യ ബോർഡും ടെലിഫോൺ പോസ്റ്റും ചുറ്റുമതിലും തകർത്താണ് കാർ വീട്ടിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിൻെറ മുൻഭാഗം പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്ന തിരുവല്ല സ്വദേശി സജീവ് കുമാർ (31), ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി രാജേന്ദ്രൻ (42), വീട്ടിൽ കിടന്നുറങ്ങിയ അലൻ (14) എന്നിവരെ നിസ്സാര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വീടിനും സാരമായ കേടുപാട് പറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. ഏതാനും ദിവസം മുമ്പ് ഈ സ്ഥലത്തിന് സമീപത്ത് തന്നെ സമാനമായ അപകടവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
