Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശുപത്രിക്ക് സമീപം...

ആശുപത്രിക്ക് സമീപം നിർത്തിയിട്ട വാഹനം മോഷ്​ടിച്ചയാൾ ​പിടിയിൽ

text_fields
bookmark_border
കൊല്ലം: വിക്ടോറിയ ആശുപത്രിക്ക് സമീപം നിർത്തിയിട്ട വാഹനം മോഷ്​ടിച്ചയാൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായി. കല്ലുവാതുക്കൽ വരിഞ്ഞം വില്ലേജ് ഓഫിസിന് സമീപം ശ്രീഭവനത്തിൽ എം. ബിനു ആണ് (27) പിടിയിലായത്. 20ന് രാത്രിയിൽ ആശുപത്രിക്ക് സമീപത്തുനിന്ന് ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷ്​ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പോളയത്തോട് മാർക്കറ്റിനടുത്തുനിന്നുമാണ് പിടികൂടിയത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്​.എച്ച്.ഒ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ബാലചന്ദ്രൻ, പ്രമോദ്കുമാർ, സി.പി.ഒ സജീവ്, സുനിൽ തോമസ്​ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. --------------------------------- കഞ്ചാവുമായി യുവാവ്​ പിടിയിൽ (ചിത്രം) ചാത്തന്നൂർ: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായി. മൂലതെങ്ങ്വിള കോളനിയിൽ ടി. മഹേഷ് ആണ് (27) പിടിയിലായത്. പൊലീസ്​ പട്രോളിങ്ങിൽ സംശയാസ്​പദ സാഹചര്യത്തിൽ മാറാംകുഴി ജങ്ഷനുസമീപം കണ്ട ഇയാളെ ദേഹപരിശോധന നടത്തിയതിൽ 36 ഗ്രാം കഞ്ചാവ് അഞ്ച് ചെറുപൊതികളിലായി സൂക്ഷിച്ചിരുന്നത് കണ്ടെടുത്തു. ചാത്തന്നൂർ എസ്.എച്ച്​.ഒ ജസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ എസ്.​ഐ ആശ വി. രേഖ, എ.എസ്.​ഐമാരായ അനിൽകുമാർ, പ്രജീബ്, സി.പി.ഒ അനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story