Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാജ്ഭവൻ മാർച്ച്...

രാജ്ഭവൻ മാർച്ച് വിജയിപ്പിക്കണം -ഡി.കെ.ഐ.എസ്.എഫ്

text_fields
bookmark_border
കൊല്ലം: ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ മതപരവും വ്യക്തിപരവുമായ അവകാശങ്ങളെ നിഷേധിക്കുന്ന രീതിയിൽ ഏക സിവിൽ കോഡ് എന്ന മഹാവിപത്തിനെ നടപ്പിൽ വരുത്താൻ പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്ര സർക്കാർ പരിശ്രമിക്കുകയാണെന്ന്​ ഡി.കെ.ഐ.എസ്.എഫ് കൊല്ലം ജില്ല കമ്മിറ്റി. ഈ സാഹചര്യത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് വിജയിപ്പിക്കൽ മതേതര-ജനാധിപത്യ സമൂഹത്തി‍ൻെറ ധാർമിക ഉത്തരവാദിത്തമാണെന്ന്​ ജില്ല പ്രസിഡന്‍റ്​ എസ്​.എം. മൻസൂർ മന്നാനി പെരിങ്ങമ്മല, സെക്രട്ടറി എ.എം. മിദ്​ലാജ് മന്നാനി മൈനാഗപ്പള്ളി, ട്രഷറർ എം.കെ. ഹസീൻ മന്നാനി കൊട്ടിയം എന്നിവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന്​ നടക്കുന്ന മാർച്ചിൽ മതേതര-ജനാധിപത്യ വിശ്വാസികൾ​ പ​ങ്കെടുത്ത്​ വിജയിപ്പിക്ക​ണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story