Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 11:59 PM GMT Updated On
date_range 22 May 2022 11:59 PM GMTപട്ടികജാതി-പട്ടിക വർഗ ഫണ്ട് വിനിയോഗം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് സർക്കാറിന്റെ ആദരവ്
text_fieldsbookmark_border
കുളത്തൂപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ 100 ശതമാനം കൈവരിച്ച കുളത്തൂപ്പുഴ പഞ്ചായത്തിന് സർക്കാറിന്റെ ആദരവ്. കഴിഞ്ഞ ദിവസം തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ ആദരവ് ഏറ്റുവാങ്ങി. പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പദ്ധതി വിഹിതം മുഴുവൻ ചെലവഴിക്കാൻ സാധിച്ചത്. ജനറൽ വിഭാഗത്തിൽ 6.31 കോടിയും, പട്ടികജാതി വിഭാഗത്തിൽ 1.45 കോടിയും പട്ടികവർഗ വിഭാഗത്തിൽ 38.42 ലക്ഷം രൂപയും അടക്കം 8.15 കോടി രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് സമിതിയുടെയും ജീവനക്കാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും ആത്മാർഥമായ പരിശ്രമവും ജനങ്ങളുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story