Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:37 AM IST Updated On
date_range 22 May 2022 5:37 AM ISTഇടതുസര്‍ക്കാറിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിക്കുന്നു -കാനം
text_fieldsbookmark_border
(ചിത്രം) കരുനാഗപ്പള്ളി : കേന്ദ്രത്തില്‍ പരസ്പരം പോരാടുന്ന ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഇടതുസര്‍ക്കാറിനെതിരെ ഒരുമിച്ചു നില്‍ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .പുതുതായി നിര്‍മിച്ച സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള സജീവമായ പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്ഘാടനം സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ. ഇസ്മയിലും സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന ബി.എം. ഷെരീഫ് ഗ്രന്ഥശാലയുടെയും വായനമുറിയുടെയും ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണിയും നിര്‍വഹിച്ചു. മീഡിയ റൂം മുൻമന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍, നേതാക്കളായ പി.എസ്. സുപാല്‍ എം.എൽ.എ, കെ.ആര്‍. ചന്ദ്രമോഹന്‍, എന്‍. അനിരുദ്ധന്‍, ജി. ലാലു, ഐ. ഷിഹാബ്, ജെ. ജയകൃഷ്ണപിള്ള, അഡ്വ.എം.എസ്. താര, വിജയമ്മാലാലി, ജഗത് ജീവന്‍ലാലി, കടത്തൂര്‍ മന്‍സൂര്‍, ആര്‍. രവി എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസ് കെട്ടിടം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
