Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:36 AM IST Updated On
date_range 22 May 2022 5:36 AM ISTപത്തനാപുരം സെന്റർ ഓർത്തഡോക്സ് കൺവെന്‍ഷന് ഇന്ന് തുടക്കം
text_fieldsbookmark_border
പത്തനാപുരം: അടൂർ കടമ്പനാട് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പത്തനാപുരം മേഖലയിലുള്ള 15 ഓർത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സെന്റർ കൺവെൻഷന്‍റെ 25ാമത് വാർഷികവും ദിദിമോസ് പ്രഥമൻ വലിയ ബാവായുടെ എട്ടാമത് ഓർമപ്പെരുന്നാളിനും ഞായറാഴ്ച തുടക്കമാകും. ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. 7.30ന് ഫാ. മോഹൻ ജോസഫ്, 23ന് ഫാ. ബ്രിൻസ് അലക്സ് മാത്യു, 24ന് ഫാ.ജേക്കബ് മാത്യു, 25 ന് ഫാ.ഡോ. നൈനാൻ വി ജോർജ് എന്നിവർ വചനശുശ്രൂഷ നടത്തും. 25ന് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. 26, 27 തീയതികളിലായി പരിശുദ്ധ ദിദിമോസ് പ്രഥമൻ വലിയ ബാവയുടെ ഓർമപ്പെരുന്നാൾ നടക്കും. 27ന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കുമെന്ന് ഫാ. കെ.എ. എബ്രഹാം, ഫാ. ബെഞ്ചമിൻ മാത്തൻ, ജനറൽ കൺവീനർ ഫാ. തോമസ് മാത്യു, ഫാ. ജേക്കബ് റോയ്, റെജി മുണ്ടകപള്ളിൽ, സ്റ്റീഫൻ മല്ലേൽ, ഷിനു പി. ജോൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story