Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള പേപ്പർ...

കേരള പേപ്പർ പ്രോഡക്ട്​സ്​ ജില്ലയിലെ തൊഴില്‍ മേഖലക്ക്​ ഉണര്‍വ് നല്‍കും -സി.ഐ.ടി.യു

text_fields
bookmark_border
....kc+kw+ke.... കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ്​ ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉൽ​പാദനമാരംഭിച്ചത് ജില്ലയിലെ തൊഴില്‍ മേഖലക്ക്​ ഗുണകരമാകുമെന്ന് സി.ഐ.ടി.യു. ഈറ്റകള്‍ കൂടി ഉപയോഗിച്ച് പേപ്പര്‍ നിർമിച്ചാല്‍ ഈറ്റവെട്ടുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാറിനും വരുമാനമാകുമെന്നും ഇക്കാര്യം കാണിച്ച് സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കുമെന്ന് ജില്ല സെക്രട്ടറി എസ്. ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളൂര്‍ ന്യൂസ് പ്രിന്‍റ്​ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിച്ച സംസ്ഥാന സര്‍ക്കാറിനെ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അഭിനന്ദിച്ചു. പരിപാടികൾ ഇന്ന്​.... Add.... കടപ്പാക്കട സ്​പോർട്​സ്​ ക്ലബ്​ ഓഡിറ്റോറിയം: ജി. ദേവരാജൻ സ്മൃതി, സമ്മാനദാനം ശ്രീകുമാരൻതമ്പി -വൈകു. 5.30 ചിന്നക്കട ഫാസ്​ ഹാൾ: മാതൃഭാഷാസാംസ്കാരികവേദി പുസ്തകചർച്ചയും കവിയരങ്ങും; അഡ്വ. ഫേബ - ഉച്ച. 2.00 മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേ​ത്രം: ഉത്സവം, ആൽത്തറമേളം- വൈകു. 3.30, മുഖത്തല പൂരം- 5.00, കെട്ടുകാഴ്ചയും ഗജമേളയും- 6.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം, സമാപനം: മുഖ്യകാർമികൻ: ബിഷപ്​ പോൾ ആന്‍റണി മുല്ല​ശ്ശേരി- രാവിലെ 9.00, സ്​നേഹവിരുന്ന്​- ഉച്ച. 1.00 ശാസ്താംകോട്ട ജെമിനി ഹൈറ്റ്​സ്​: പ്രഫ. ആർ. ഗംഗപ്രസാദ്​ അനുസ്മരണസമ്മേളനം, ഉദ്​ഘാടനം മുൻമന്ത്രി സി. ദിവാകരൻ ​- വൈകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story