Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരങ്ങൾ മുറിച്ചു...

മരങ്ങൾ മുറിച്ചു കടത്തിയതിൽ പ്രതിഷേധം

text_fields
bookmark_border
കൊട്ടിയം: നെടുമ്പന ആയുർവേദ ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നെടുമ്പന മണ്ഡലം പ്രസിഡന്‍റ്​ റാഷിദ് മുട്ടക്കാവ് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കണ്ണനല്ലൂർ സമദ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സനൽ പുതുച്ചിറ, നിസാം പുന്നൂർ, വാർഡ് മെംബർമാരായ, ഹാഷിം, റജില ഷാജഹാൻ, ഷീല മനോഹരൻ, സുജ ബിജു, ശിവദാസൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജേക്കബ് നല്ലില, ഹരികുമാർ, ഷഹീർ മുട്ടക്കാവ്, ഷമീർ തൈക്കാവ് മുക്ക്, സുൽഫി ചാലക്കര, മനോഹരൻ, ശരീഫ് കുളപ്പാടം, അൻസാർ കുളപ്പാടം, തൗഫീഖ്, ബിനോയ്, ഹസൈൻ, ഷിബിലി, അജ്മൽ വടക്കേ മുക്ക് തുടങ്ങിയവർ നേതൃത്വം നൽകി. മുറിച്ച് മാറ്റിയ മരങ്ങളിൽ കുറച്ചുഭാഗം തിരികെകൊണ്ടിട്ടു കണ്ണനല്ലൂർ: നെടുമ്പന സർക്കാർ ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കുറച്ചുഭാഗം വെള്ളിയാഴ്ച അർധരാത്രിയോടെ ആരോ തിരികെ കൊണ്ടിട്ടു. തടികൾ രാത്രിയിൽ കൊണ്ടിടുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ കണ്ണനല്ലൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ത‍ന്‍റെ അറിവില്ലാതെയാണ്​ മരങ്ങൾ മുറിച്ചുമാറ്റി കൊണ്ടുപോയതെന്ന് ആയുർവേദ ആശുപത്രി സൂപ്രണ്ട് നെടുമ്പന പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കത്ത് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story