Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:32 AM IST Updated On
date_range 22 May 2022 5:32 AM ISTമേഖല സമ്മേളനം
text_fieldsbookmark_border
കൊട്ടിയം: ലജ്നത്തുൽ മുഅല്ലിമിൻ കണ്ണനല്ലൂർ ദക്ഷിണ കേരള വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി അധ്യക്ഷതവഹിച്ചു. ഷാജഹാൻ മന്നാനി, എ.ജെ. സാദിഖ് മൗലവി, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, ജലാലുദ്ദീൻ മൗലവി, ഷെഫീഖ് വെളിച്ചിക്കാല, അബ്ദുൽ റഹിം കാശിഫി എന്നിവർ സംസാരിച്ചു. 'നെടുമ്പന ആശുപത്രിയിലെ മരംമുറി: നടപടി വേണം' കണ്ണനല്ലൂർ: നെടുമ്പന ആയുർവേദ ആശുപത്രി കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തിയവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി കോമ്പൗണ്ടിലെ മഹാഗണിയും അക്കേഷ്യയും ഉൾപ്പെടെ 27 മരങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ മുറിച്ചു മാറ്റി വൻ മരംകൊള്ളയാണ് നടത്തിയത്. സോഷ്യൽ ഫോറസ്ട്രിയുടെ അനുമതി വാങ്ങി, മുറിക്കേണ്ട മരങ്ങൾ മാർക്ക് ചെയ്ത് വില നിശ്ചയിച്ച് ടെൻഡർ ക്ഷണിച്ച്, പഞ്ചായത്ത് ജനറൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങി വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുറിക്കേണ്ടത്. പഞ്ചായത്ത് ജനറൽ കമ്മിറ്റി ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. സംഭവത്തിൽ അധികാരികൾക്ക് പരാതി അയച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദ്ദീൻ ലബ്ബ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story