Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:31 AM IST Updated On
date_range 22 May 2022 5:31 AM ISTടോൾ നൽകാത്തതിനെ ചൊല്ലി തർക്കം; ബൈപാസിൽ ഗതാഗതക്കുരുക്ക്
text_fieldsbookmark_border
അഞ്ചാലുംമൂട്: ടോള്‍ നല്‍കാത്തതിനെ ചൊല്ലി കുരീപ്പുഴ ടോള്‍ പ്ലാസയിലുണ്ടായ വാക്കേറ്റം രണ്ടു മണിക്കൂറോളം ബൈപാസിൽ ഗതാഗതക്കുരുക്കിന് വഴിവെച്ചു. ടോള്‍പ്ലാസ ജീവനക്കാരും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന തിരുവനന്തപുരത്തുനിന്നും വന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായാണ് ശനിയാഴ്ച ഉച്ചക്ക് വാക്കേറ്റമുണ്ടായത്. ഉച്ചയോടെ 50ൽ അധികം വാഹനങ്ങളിലെ പ്രവര്‍ത്തകരാണ് ടോള്‍ ചോദിച്ചതിനെ തുടര്‍ന്ന് അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. മൂന്നു വണ്ടികള്‍ സൗജന്യമായി കടത്തിവിടണമെന്ന് അഭ്യർഥിച്ചത് അനുവദിച്ചതോടെ 20ലേറെ വണ്ടികള്‍ ടോള്‍ നല്‍കാതെ കടന്നുപോയതായി ടോള്‍പ്ലാസ അധികൃതര്‍ ആരോപിച്ചു. ഇതു ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സമ്മേളനത്തിലേക്കുള്ള കൂടുതല്‍ വാഹനങ്ങളെത്തുകയും ഇവയെല്ലാം ബൈപാസില്‍ നിര്‍ത്തിയിടുകയും ചെയ്തതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കായി. ടോള്‍അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്‍റെ നേതൃത്വത്തിലെ സംഘമെത്തി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങളെല്ലാം കടത്തിവിട്ടു. എല്ലാ പാര്‍ട്ടികളും സംഘടനകളും ടോള്‍ അടച്ചാണ് കടന്നുപോകാറുള്ളതെന്നും ദേശീയപാത അധികൃതരുമായി ചർച്ചനടത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ടോള്‍പ്ലാസ അധികൃതര്‍ അറിയിച്ചു. ടോൾപ്ലാസ അധികൃതർ പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story