Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാജീവ്​ഗാന്ധി...

രാജീവ്​ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി

text_fields
bookmark_border
കൊല്ലം: രാജീവ് ഗാന്ധി രകതസാക്ഷി ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ് സ്​മൃതി കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എം.കെ. ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് നേതാവ് കെ.ബി. ഷഹാൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്​ കോൺഗ്രസ്​ കൊല്ലം ടൗൺ സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം എ.ഐ.സി.സി പഞ്ചായത്തീരാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. ഇരവിപുരം: ഐ.എൻ.ടി.യു.സി ഇരവിപുരം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്റ് ശങ്കരനാരായണപിള്ള അധ്യക്ഷതവഹിച്ചു. കൊട്ടിയം: യൂത്ത് കോൺഗ്രസ്​ കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്​ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണയോഗവും നിർധന വിദ്യാർഥിക്കുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗവും മണ്ഡലം പ്രസിഡൻറുമായ ഉമയനല്ലൂർ റാഫി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ല സെക്രട്ടറി മുഹമ്മദ് ആരിഫ് അധ്യക്ഷതവഹിച്ചു. കുണ്ടറ: കോൺഗ്രസ്​ കൊറ്റംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ചരമ വാർഷികാചരണവും പുഷ്പാർച്ചനയും നടത്തി. കൊറ്റംകര പഞ്ചായത്തംഗം പ്രദീപ് ചന്ദനത്തോപ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ മണ്ഡലം പ്രസിഡന്‍റ്​ വിനോദ് കോണിൽ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്​ ജില്ല സെക്രട്ടറി സുമേഷ് ദാസ്​ സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story