Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:31 AM IST Updated On
date_range 22 May 2022 5:31 AM ISTലഹരിമരുന്ന് കേസിലുള്‍പ്പെട്ടയാളുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsbookmark_border
ഓച്ചിറ: ലഹരിമരുന്ന് കടത്ത് കേസിലുള്‍പ്പെട്ടയാളുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. നിരന്തരം കൂടിയ അളവില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ ക്ലാപ്പന വരവിള പാലക്കുളങ്ങര കൊല്ലന്‍റെ കിഴക്കതില്‍ അല്‍ അമീൻ (22) മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച ജീപ്പാണ് പൊലീസ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നത് ജില്ലയില്‍ ആദ്യമാണ്. ഇയാളുടെ നിരന്തര ബംഗളൂരു സന്ദര്‍ശനത്തെ സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി പൊലീസ് മയക്കുമരുന്ന് വിരുദ്ധ സ്‌പെഷല്‍ സ്‌ക്വാഡിന്‍റെ (ഡാന്‍സാഫ്) നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്നും ഓച്ചിറയിലെത്തിയ ഇയാളെ ഡാന്‍സാഫ് ടീമും ഓച്ചിറ പൊലീസുമടങ്ങിയ സംഘമാണ് പിടികൂടിയത്. ജീപ്പ് മയക്കുമരുന്ന് വിപണനത്തിലൂടെ വാങ്ങിയതാണെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ പൊലീസ് കണ്ടുകെട്ടിയത്. സി. ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഓച്ചിറ ഇന്‍സ്‌പെക്ടര്‍ വിനോദ്, എസ്.ഐമാരായ നിയാസ്, എ.എസ്.ഐമാരായ സന്തോഷ്, വോണുഗോപാല്‍, സി.പി.ഒ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വത്ത് കണ്ടുകെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story