Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:28 AM IST Updated On
date_range 22 May 2022 5:28 AM ISTകാറ്റാടി മല-ഒരിയൂര്‍-വേളാങ്കണ്ണി തീര്‍ഥാടനം കെ.എസ്.ആര്‍.ടി.സി ബസില്‍
text_fieldsbookmark_border
കൊല്ലം: കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ മെയ് 27,28 തീയതികളില്‍ വേളാങ്കണ്ണി തീർഥാടനം. കാറ്റാടി മല-ഒരിയൂര്‍-വേളാങ്കണ്ണി തീർഥാടന യാത്ര 27ന് ബിഷപ് ഹൗസില്‍ തുടക്കമാകും. രാവിലെ 5.15ന് പുറപ്പെട്ട് കാറ്റാടിമല, ഒരിയൂര്‍ വി. ജോണ്‍ ഡി. ബ്രിട്ടോയുടെ ദേവാലയവും സന്ദര്‍ശിച്ച് രാത്രിയോടെ വേളാങ്കണ്ണിയില്‍ എത്തിച്ചേരും. അടുത്ത ദിവസം രാവിലെ ഒമ്പതിനുള്ള മലയാളം കുര്‍ബാനക്ക് ശേഷം വൈകീട്ട് നാലിന് യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ തിരികെയെത്തും. സീറ്റിന് 2500 രൂപയാണ് നിരക്ക്. ടിക്കറ്റുകള്‍ വ്യക്തിഗതമായോ ഇടവക അടിസ്ഥാനത്തില്‍ മൊത്തമായോ ബുക്ക് ചെയ്യാം. ഫോണ്‍: 8921950903, 8921552722, 9995044775, 9496675635. മൂന്നാര്‍ ഉല്ലാസയാത്ര; കെ.എസ്.ആര്‍.ടി.സി ബുക്കിങ് തുടങ്ങി കൊല്ലം: വാഗമണ്‍ വഴിയുള്ള മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിങ് കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ ആരംഭിച്ചു. 26നു രാവിലെ 5.10ന് ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ വഴി വാഗമണിൽ എത്തും. അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയന്‍റ്, വെള്ളത്തൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും. മേയ് 27 നു രാവിലെ 8.30 ന് മൂന്നാറില്‍നിന്നും ആരംഭിക്കുന്ന ഉല്ലാസയാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിങ് പോയന്റ്സ്, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് ആറിന് മൂന്നാറില്‍ എത്തും. രാത്രി ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 28 പുലര്‍ച്ച രണ്ടിന് കൊല്ലത്ത് എത്തിച്ചേരും. ബുക്കിങ് തുക 1150 രൂപ (മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ലീപ്പര്‍ സൗകര്യവുമുണ്ട്). ഫോണ്‍- 8921950903, 9496675635.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story