Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:28 AM IST Updated On
date_range 22 May 2022 5:28 AM ISTകെ.ഡി.എഫ് സംസ്ഥാന നേതൃയോഗം
text_fieldsbookmark_border
കൊല്ലം: കോൺഗ്രസിന്‍റെ അതിജീവന ശ്രമങ്ങൾക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ച ചിന്തൻ ശിബിരത്തിലുണ്ടായത് പദവികൾ വീതം വെക്കുന്ന ചർച്ചകൾ മാത്രമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. എസ്. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. രാജൻ വെമ്പിളി, ഐസക് വർഗീസ്, കെ. ഗോപാലകൃഷ്ണൻ, എ.എസ്. രാമചന്ദ്രൻ, ആർ. ദാമോദരൻ, മധുമോൾ പഴയിടം, സുധീഷ് പയ്യനാട്, ബാബു വേങ്ങൂർ, പി.ഡി. ബാബു പാസ്റ്റർ, കെ. ശശികുമാർ, ശൂരനാട് അജി, പി.എസ്. നിഷ, അംബിക പൂജപ്പുര, ജോർജ് മാത്യു, ദാസൻ കെ. പൗലോസ്, വി.എ. രാജേഷ്, ആർ. ശ്രീജിത്ത്, സാജൻ പഴയിടം എന്നിവർ സംസാരിച്ചു. ഐസക് വർഗീസിനെ (പാലക്കാട്) കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റായി നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story