Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപതിനഞ്ചുകാരിയെ...

പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും അപഹരിച്ചയാൾ പിടിയിൽ

text_fields
bookmark_border
ഇരവിപുരം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ അയത്തിൽ കാരുണ്യനഗർ 76, തടവിള വീട്ടിൽ ജെ. ഷെഫീക്ക് (31) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്ത്​ സൗഹൃദം സ്ഥാപിച്ചു. പെൺകുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന 49 ഗ്രാം സ്വർണവും 14,500 രൂപയും വാങ്ങിയെടുത്തു. പെൺകുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ ജയേഷ്, ജയകുമാർ, എ.എസ്​.ഐ സുരേഷ്, എസ്​.സി.പി.ഒ മാരായ ശോഭകുമാരി, ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ജീവനക്കാരിയെ ആക്രമിച്ച സ്ഥാപനയുടമയുടെ മകൻ അറസ്റ്റിൽ ചാത്തന്നൂർ: പിതാവ് നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആക്രമിച്ച സ്ഥാപനയുടമയുടെ മകനെ പൊലീസ്​ പിടികൂടി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശാരദ ഭവനിൽ എസ്. ക്ലിബി (42) ആണ് പിടിയിലായത്. 10 വർഷമായി ജോലിചെയ്തിരുന്ന 45 കാരിയാണ്​ സ്ഥാപന നടത്തിപ്പും സാമ്പത്തികവും കൈകാര്യം ചെയ്യുന്നത്​. പിതാവിനെ സഹായിക്കാൻ നിന്ന പ്രതിക്ക് ഇവർ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിരോധമുണ്ട്. കഴിഞ്ഞ ദിവസം തർക്കത്തെ തുടർന്ന്​ യുവതിയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ കൊട്ടിയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പൊലീസ്​ പ്രതിയെ ഈറാംവിള നിന്ന്​ പിടികൂടുകയായിരുന്നു. ചാത്തന്നൂർ ഇൻസ്​പെക്ടർ ജസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ വി. രേഖ, രാജേഷ് എ.എസ്.ഐ അനിൽകുമാർ സി.പി.ഒ മാരായ പ്രശാന്ത്, ദിനേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story