Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:34 AM IST Updated On
date_range 21 May 2022 5:34 AM ISTആലയ്ക്കൽമുക്കിലെ വെള്ളക്കെട്ട്; താൽക്കാലിക പരിഹാരമാകുന്നു
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ പുത്തൂർ ആലയ്ക്കൽമുക്കിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം. വർഷങ്ങളായി മാലിന്യം മൂടിക്കിടന്ന ഓടയുടെ കുറച്ചുഭാഗം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തെളിച്ചു. നീരൊഴുക്ക് സാധ്യമാകുന്നതോടെ വെള്ളക്കെട്ടിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്ന നിഗമനത്തിലാണ് നടപടി. ചെറിയ മഴയിൽപോലും ആലയ്ക്കൽമുക്ക് തോടിന് സമാനമാകുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ സ്ഥിതി വഷളായി. 50 മീറ്ററിലധികം ഭാഗം സ്ഥിരമായി വെള്ളത്തിനടിയിലായി. വാഹനങ്ങൾ കടന്നു പോകുമ്പോഴുണ്ടാകുന്ന ഓളത്തിൽ വെള്ളം കടകളിലേക്ക് കയറി. തുടർന്നാണ് പരിഹാര നടപടികളുമായി പവിത്രേശ്വരം ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വകുപ്പും രംഗത്തുവന്നത്. പുത്തൂർ ബഥനി മുതൽ കുന്നത്തൂർ പാലംവരെ റോഡ് നവീകരണ ജോലികൾ കരാറെടുത്തിട്ടുള്ള കമ്പനിയെയും സ്ഥിതിഗതികൾ പരിശോധിക്കാനായി വിളിച്ചുവരുത്തി. ഇവരുടെ ചുമതലയിലാണ് പ്രവൃത്തികൾ നടന്നത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ശശികല പ്രകാശ്, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അനുപ്രിയ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story