Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:33 AM IST Updated On
date_range 21 May 2022 5:33 AM ISTഭരണഘടന സാക്ഷരത പരിപാടി പങ്കെടുക്കുന്നത് വിലക്കി ബി.ജെ.പി; ലംഘിച്ച് പഞ്ചായത്തംഗം
text_fieldsbookmark_border
അഞ്ചൽ: ഭരണഘടന സാക്ഷരത പരിപാടിയിൽ പാർട്ടി നിർദേശം ലംഘിച്ച് പങ്കെടുത്ത ബി.ജെ.പി പ്രതിനിധിയായ ഗ്രാമപഞ്ചായത്തംഗത്തിനെതിരെ പാർട്ടിയിൽ അതൃപ്തി. അഞ്ചൽ ഗ്രാമപഞ്ചായത്തംഗമായ കുരുവിക്കോണം വാർഡ് പ്രതിനിധി ആനന്ദിയാണ് പരിപാടിയിൽ പങ്കെടുത്തത്. പഞ്ചായത്ത് ഭരണ സമിതിയിൽ അഞ്ച് അംഗങ്ങളുള്ള ബി.ജെ.പിക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നും പൊതു പരിപാടി ഭരണകക്ഷികളുടെ പരിപാടിയാക്കി മാറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയത്. ഇത് സംബന്ധിച്ച പാർട്ടി തീരുമാനം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് നൽകിയിരുന്നു. ഗ്രാമപഞ്ചായത്തംഗം, ഭരണഘടന കാമ്പയിൻ സെനറ്റർ, സാക്ഷരതാ പ്രേരക് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന തനിക്ക് പരിപാടിയിൽ പങ്കെടുക്കേണ്ട ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് ആനന്ദി വ്യക്തമാക്കി. ഒരാൾ മാത്രം പരിപാടിയിൽ പങ്കെടുത്തത് അടുത്ത മണ്ഡലം കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ഉമേശ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
