Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:33 AM IST Updated On
date_range 21 May 2022 5:33 AM ISTആവണീശ്വരം ഫയര്‍ സ്റ്റേഷന് ഭരണാനുമതി; നിര്‍മാണം ഉടന്‍ ആരംഭിക്കും
text_fieldsbookmark_border
കുന്നിക്കോട്: ആവണീശ്വരത്ത് ഫയര്‍ ഫോഴ്സ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പുതിയ നിരക്കിൽ ഭരണാനുമതി ലഭിച്ചു. നേരത്തേ അംഗീകാരം ലഭിച്ച 2.71 കോടി രൂപയുടെ പദ്ധതി 2.98 കോടിയിലേക്കുയർത്തിയാണ് പുതിയ അനുമതി. ടെൻഡർ നടപടികളും തുടങ്ങി. നേരത്തേ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ആവണീശ്വരം നെടുവന്നൂരിലെ 30 സെന്‍റ് സ്ഥലത്താണ് നിർമാണം. റവന്യൂ വകുപ്പിൽനിന്ന് ആഭ്യന്തര വകുപ്പിന് വിട്ടുകിട്ടിയ തലവൂർ നെടുവന്നൂർ പാലത്തിന് സമീപത്തെ തോട് പുറമ്പോക്ക് ഭൂമിയിലാണ് നിർമാണം. കുന്നിക്കോട്-പത്തനാപുരം ശബരി ബൈപാസിന് അഭിമുഖമായിട്ടാണ് കെട്ടിടം. ഗാരേജ്, ജീവനക്കാർക്കുള്ള വിശ്രമമുറി, ഭക്ഷണമുറി, ഗ്രന്ഥശാല, ഫിറ്റ്നെസ് റൂം, ഫയർ യൂനിറ്റുകളിൽ വെള്ളം നിറക്കാനുള്ള സൗകര്യം, പൂന്തോട്ടം, ചുറ്റുമതിൽ, തറയോടുപാകിയ ഗ്രൗണ്ട് എന്നിവയാണ് നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുവർഷം കൊണ്ട് പൂർത്തീകരിക്കാനാകുന്ന രീതിയിലാണ് കരാര്‍. 2020 ആദ്യം കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും പുതിയ നിരക്കുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തുകയുയർത്താനായി പദ്ധതി വീണ്ടും അംഗീകാരത്തിനായി സമർപ്പിക്കേണ്ടിവന്നു. മാസങ്ങൾക്ക് മുമ്പുവരെ ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡിലായിരുന്നു പ്രവർത്തനം. പുതിയ കെട്ടിട നിർമാണത്തിനായി ഫയർസ്റ്റേഷന്റെ പ്രവർത്തനം കുന്നിക്കോട് കാവൽപ്പുരയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story