Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​പെഷൽ ബ്രാഞ്ച്...

സ്​പെഷൽ ബ്രാഞ്ച് എ.സി.പി അശോകകുമാറിന് ബാഡ്ജ് ഓഫ് ഓണർ

text_fields
bookmark_border
കൊല്ലം: വിജിലൻസ്​ കേസുകളിലെ മികച്ച കുറ്റാന്വേഷണത്തിന്​ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബാഡ്ജ് ഓഫ് ഓണർ സിറ്റി സ്​പെഷൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ കെ. അശോക കുമാർ അർഹനായി. മുൻ വിജിലൻസ്​ ഡിവൈ.എസ്​.പിയായിരുന്ന അശോകകുമാറിന് 2020 ലെ വിജിലൻസ്​ ഡിറ്റക്ടിവ് എക്സലൻസി പുരസ്കാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. 2016 ലും കുറ്റാന്വേഷണ മികവിന് ഇദ്ദേഹത്തിന് പുരസ്​കാരം ലഭിച്ചിരുന്നു. ജില്ല പൊലീസ്​ ഓഫിസിൽ അജൈവ മാലിന്യ ശേഖര സംവിധാനം (ചിത്രം) കൊല്ലം: ജില്ല പൊലീസ്​ ഓഫിസിൽ സ്ഥാപിച്ച അജൈവ മാലിന്യ ശേഖര സെന്‍ററിന്‍റെ ഉദ്ഘാടനം ജില്ല പൊലീസ്​ മേധാവി ടി. നാരായണൻ നിർവഹിച്ചു. മിഷൻ ജില്ല കോഓഡിനേറ്റർ സൗമ്യ ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി കോഓഡിനേറ്റർ എസ്​. ഐസക്, ക്ലീൻ കേരള ജില്ല മാനേജർ എസ്. നസാം ഷാ, അഡീ. എസ്​.പി. സോണി ഉമ്മൻ കോശി, എ.സി.പിമാരായ കെ. അശോക് കുമാർ, എ. പ്രതീപ്കുമാർ, ജി.ഡി വിജയകുമാർ, സക്കറിയ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story