Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:32 AM IST Updated On
date_range 21 May 2022 5:32 AM ISTപള്ളിമുക്ക്–ഭരണിക്കാവ് റോഡിലെ യാത്ര ദുരിതം
text_fieldsbookmark_border
കുണ്ടറ: പള്ളിമുക്ക്-മൺറോതുരുത്ത് റോഡിന്‍റെ തുടക്കമായ പള്ളിമുക്ക് മുതൽ പൊട്ടിമുക്ക് വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ. കൊട്ടിയം-കുണ്ടറ-ഭരണിക്കാവ്-പുതിയകാവ് വഴി ദേശീയപാതയിൽ കയറുന്ന റോഡിലാണ് ഒന്നര കിലോമീറ്ററോളം റോഡ് തകർന്നത്. നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് ഇത്. അടുത്ത സമയത്ത് ഇരുവശങ്ങളിലും മെറ്റൽ നിരത്തി വീതി കൂട്ടി. തുടർന്ന് ഒരു പണിയും പുരോഗമിക്കാത്തതിനാൽ മെറ്റൽ ഇളകി അവിടെയും കുഴിയായി. മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന കുഴികളിൽ വീണ് വാഹനങ്ങൾക്ക് േകടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമാണ്. രണ്ട് വർഷത്തിലധികമായി റോഡ് പണി നീണ്ടുപോകുന്നു. സ്കൂൾ കൂടി തുറക്കുന്നതോടെ യാത്ര കൂടുതൽ ദുഷ്കരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story