Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:30 AM IST Updated On
date_range 21 May 2022 5:30 AM ISTനന്മ കേരളം രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsbookmark_border
കൊല്ലം: ഡെമോക്രാറ്റിക് ഫോറത്തിന്‍റെ നേതൃത്വത്തിൽ ഹൈസ്കൂളിലും ചേരി-പ്രദേശങ്ങളിലും 'നന്മ കേരളം' രണ്ടാംഘട്ട പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവക്കെതിരെ ബോധവത്കരണ സെമിനാറുകൾ, കൗൺസലിങ്ങുകൾ എന്നിവ നടത്തി. രണ്ടാംഘട്ട പദ്ധതി കൊല്ലം ഫൈൻ ആർട്സ് ഹാളിൽ ഫോറം സംസ്ഥാന രക്ഷാധികാരി തകിടി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ. രാജേഷ് ആർ. നായർ, ഫാദർ ഗീവർഗീസ് തരകൻ, പ്രഫ. ജോൺ മാത്യു കുട്ടനാട്, ഡോ.പി.എൽ. ജോസ്, അഡ്വ. സുഖീരാജൻ, പ്രഫ.ഡി.സി മുല്ലശ്ശേരി, കൊല്ലം ജില്ല പ്രസിഡന്‍റ് എം. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്' പഞ്ചായത്ത്തല ഉദ്ഘാടനം ചാത്തന്നൂർ: കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചിറക്കര കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ കർഷക ജ്യോതി തെളിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻ പിള്ള നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീലാദേവി അധ്യക്ഷത വഹിച്ചു. വികസനസമിതി അധ്യക്ഷ മിനിമോൾ ജോഷ്, പഞ്ചായത്തംഗങ്ങളായ വിനിത ദിപു, കെ. ജയകുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ റീജ, കൃഷി ഓഫിസർ അഞ്‌ജു വിജയൻ, കോളജ് പ്രിൻസിപ്പൽ എം.എസ്. ലത, കാർഷിക സർവകലാശാല അസി.പ്രഫസർ സരോജ്കുമാർ, അസി. കൃഷി ഓഫിസർ ജെ. ഉണ്ണികൃഷ്ണപിള്ള, കൃഷി അസി. ആർ. രാജേഷ്, മുതിർന്ന കർഷകൻ സി. സുരേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story