Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനഗരസഭ പെൻഷനേഴ്സ്...

നഗരസഭ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊല്ലം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ്​ ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ പ്രസിഡന്‍റ്​ ​വി.എൻ. പു​രുഷോത്തമൻ അധ്യക്ഷത വഹിച്ചു. പൊതു സർവിസിന്​ കീഴിൽ ജോലിചെയ്ത്​ വിരമിക്കുന്ന നഗരസഭാ ജീവനക്കാർക്ക്‌ പെൻഷനും ആനുകൂല്യങ്ങളും നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി ടി. ബാലൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. യു.ഡി.എഫ്​ ജില്ല ചെയർമാൻ കെ.സി. രാജൻ, കെ.എം.സി.എസ്‌.യു സംസ്ഥാന പ്രസിഡന്‍റ്​ എൻ.എസ്‌. ഷൈൻ, പി.എൻ. രമേശൻ, വി.ആർ. വിജയകുമാർ, എസ്‌. സജിത്, ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ, പി. ചന്ദ്രശേഖരൻ, ​ആർ. തുളസീധരൻപിള്ള, ബി. മുഹമ്മദ്‌ കാസിം, ആർ. സുനിൽ ബാബു, എം.പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റായി വി.എൻ. പുരുഷോത്തമനെയും ജനറൽ സെക്രട്ടറിയായി വി. വിജയരാഘവനെയും തെരഞ്ഞെടുത്തു. ഇ.പി.എഫ്.ഒ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്ലം: നടപടിക്രമം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി എപ്ലോയീസ് ​േപ്രാവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പി.എഫ്. അംഗത്വം/ആനുകൂല്യം നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നേരിട്ട് തൊഴിലുടമകള്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണിത്. ഇ.പി.എഫ്.ഒയില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലുടമകള്‍, സര്‍ക്കാര്‍ സംഘടനകള്‍, സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക്​ സംവിധാനം പ്രയോജനപ്പെടുത്താം. കരാറുകാര്‍ മുഖേന ഏത്​ ജോലിക്കും ജീവനക്കാരെ നിയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാമെന്ന് അസിസ്റ്റന്‍റ് ​േപ്രാവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.ജി. വിനോദ് അറിയിച്ചു. വിവരങ്ങൾക്ക്​: https://unifiedportal-emp.epfindia.gov.in/epfo/ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story