Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന നാടകമത്സരം...

സംസ്ഥാന നാടകമത്സരം കൊല്ലത്ത്

text_fields
bookmark_border
കൊല്ലം: സംസ്ഥാന ഗ്രന്ഥശാല സംഘത്തി‍ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകമത്സരത്തിന്​ കൊല്ലം ആതിഥ്യമരുളും. ജില്ല ലൈബ്രറി കൗൺസിലുകൾ അണിയിച്ചൊരുക്കുന്ന 14 നാടകങ്ങളാണ്​ മാറ്റുരക്കുന്നത്​. കൊല്ലം സോപാനം ഓഡിറ്റോറിയത്തിലെ ഭരത് മുരളി നഗറില്‍ മേയ് 24 മുതല്‍ 27 വരെയാണ് മത്സരം അരങ്ങേറുന്നത്​. ആദ്യ ദിവസം രണ്ട്​ നാടകവും തുടർന്ന്​ മൂന്ന് ദിവസങ്ങളില്‍ നാല് നാടകങ്ങള്‍ വീതവും അരങ്ങിലെത്തും. രാവിലെ 10.30, 11.30 വൈകീട്ട് 4.30, 5.30 എന്നിങ്ങനെ സമയങ്ങളിൽ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള അമച്വര്‍ നാടകങ്ങളാണ് മത്സരിക്കുന്നത്​. വിജയികൾക്ക്​ ജൂൺ 13ന്​ തിരുവനന്തപുരത്ത്​ നടക്കുന്ന ലൈബ്രറി പ്രവർത്തകരുടെ സംഗമവേദിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന്​ സംഘാടക സമിതി ജനറൽ കൺവീനർ പി.കെ. ഗോപൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന്​ വൈകീട്ട്​ മൂന്നിന്​ കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്തപരിപാടിയോടെ ഉണരുന്ന വേദിയിൽ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിർവഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. ജില്ലയിലെ 15 നാടക പ്രതിഭകളെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡേ.കെ.വി. കുഞ്ഞികൃഷ്ണന്‍ ആദരിക്കും. സെക്രട്ടറി വി.കെ. മധു ഉപഹാരം നല്‍കും. കുരീപ്പുഴ ശ്രീകുമാര്‍, പി. രാജേന്ദ്രന്‍ ഉൾപ്പെടെയുള്ളവർ സംസാരിക്കും. 27ന് സമാപന സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം എം. നൗഷാദ്​ എം.എല്‍.എയും സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സാം കെ. ഡാനിയലും നിര്‍വഹിക്കും. സംവിധായകന്‍ മധുപാല്‍ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സ്റ്റേറ്റ് എക്സി.അംഗം എസ്. നാസര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍, ജില്ല സെക്രട്ടറി ഡി. സുകേശന്‍ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story