Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:29 AM IST Updated On
date_range 21 May 2022 5:29 AM ISTവഞ്ചനദിനം ആചരിച്ചു
text_fieldsbookmark_border
കൊല്ലം: ഇടതു സർക്കാറിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് 'വഞ്ചനദിനം' ആചരിച്ചു. ജില്ലയിലെ നൂറിൽപരം കേന്ദ്രങ്ങളിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ജില്ലതല ഉദ്ഘാടനം പരവൂരിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് നേതാക്കളായ കെ.സി. രാജൻ, പി. രാജേന്ദ്രപ്രസാദ്, ജി. ദേവരാജൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, അൻസറുദ്ദീൻ, പ്രതാപവർമ തമ്പാൻ, എ. ഷാനവാസ്ഖാൻ, ജി. രാജേന്ദ്രപ്രസാദ്, എസ്. വിപിനചന്ദ്രൻ, വാക്കനാട് രാധാകൃഷ്ണൻ, സുൽഫിക്കർ എ. സലാം, കെ. ബേബിസൺ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, മോഹനൻപിള്ള, സൂരജ് രവി എന്നിവർ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഓപൺ റോളർ സ്‌കേറ്റിങ് ടൂർണമൻെറ് കൊല്ലം: ഓൾ കേരള ഓപൺ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിങ് ടൂർണമൻെറ് 27 മുതൽ 30 വരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നടത്തും. സ്പീഡ് സ്‌കേറ്റിങ് റിങ്ക് റെയ്‌സ് മത്സരങ്ങൾ 27 മുതൽ 29 വരെ വെങ്ങല്ലൂരിലും റോഡ് റെയ്‌സ് കോതമംഗലം ബൈപ്പാസ് റോഡിലും റോളർ ഹോക്കി മത്സരങ്ങൾ 29 നും 30 നും തൊടുപുഴയിലും നടത്തും. എൻട്രി ഫോം സ്വീകരിക്കുന്ന അവസാന തീയതി 24. കേരള റോളർ സ്‌കേറ്റിങ് അസോസിയേഷന്‍റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിൽ 2022-23 ലെ ആർ.എസ്.എഫ്.ഐ രജിസ്‌ട്രേഷൻ നേടിയവർക്ക് പങ്കെടുക്കാമെന്ന് ജില്ല റോളർ സ്‌കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story