Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപകടം കാത്തുവെച്ച്​...

അപകടം കാത്തുവെച്ച്​ ദേശീയപാതയിൽ കുഴികൾ

text_fields
bookmark_border
കൊട്ടിയം: ദേശീയപാതയിൽ വിവിധയിടങ്ങളിലായി രൂപപ്പെട്ടിട്ടുള്ള കുഴികൾ അപകട ഭീഷണിയുയർത്തുന്നു. പോളയത്തോട് മുതൽ പാരിപ്പള്ളി വരെയുള്ള ദേശീയപാതയിലാണ് നിരവധി ചെറുകുഴികൾ. മഴയും വെളിച്ചമില്ലായ്മയും മൂലം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപെടുകയാണ്. ദേശീയപാതയുടെ മധ്യ ഭാഗത്തായിട്ടുള്ള കുഴികൾ മൂലം പല സ്ഥലത്തും അപകടം പതിവായതായി നാട്ടുകാർ പറയുന്നു. തട്ടാമല മുതൽ എ.ആർ ക്യാമ്പ് വരെ വൈദ്യുതി കേബിൾ കുഴികൾ മണ്ണിട്ട് നികത്തി ടാറിടാതെ കിടക്കുന്നതും വലിയ അപകടഭീഷണിയാണ്​ ഉയർത്തുന്നത്​. ശക്തമായ മഴയിൽ അപകടങ്ങൾ പതിവായി മാറുമ്പോൾ ഈ കുഴികൾ അടയ്​ക്കാൻ അടിയന്തര നടപടി വേണമെന്നാണ്​ ആവശ്യമുയരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story