Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുമരംകുടിയില്‍...

കുമരംകുടിയില്‍ പുലിയിറങ്ങി; വളര്‍ത്തുമൃഗങ്ങളെ പിടികൂടി

text_fields
bookmark_border
കുമരംകുടിയില്‍ പുലിയിറങ്ങി; വളര്‍ത്തുമൃഗങ്ങളെ പിടികൂടി
cancel
പത്തനാപുരം: കുമരംകുടിയില്‍ ജനവാസമേഖലയിൽ ഇറങ്ങിയ പുലി ആടിനെ പിടിച്ചു. സ്റ്റേറ്റ് ഫാമിങ്​ കോര്‍പറേഷന്റെ കുമരംകുടി എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ സരസ്വതിയമ്മയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞയാഴ്ചയും സരസ്വതിയമ്മയുടെ ഒരാടിനെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചതായാണ്​ വിവരം. കുമരംകുടി, കടശ്ശേരി, മുള്ളുമല, കറവൂർ, വെള്ളംതെറ്റി, പാടം തുടങ്ങിയ പ്രദേശങ്ങളിൽ പുലി, കടുവ, ആന, കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം കടശ്ശേരി കൈതക്കെട്ടില്‍ കാട്ടാനയിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. പ്ലാ​േൻറഷന് ചുറ്റിലും പലയിടത്തും സോളാർ വേലി ഇല്ലാത്തതിനാലാണ് വന്യമൃഗശല്യം കൂടുന്നതെന്നും പരിഹാരം കാണാൻ അധികൃതർ തയാറായില്ലങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പടം.... കുമരംകുടിയില്‍ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തില്‍ ചത്ത ആട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story