Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:33 AM IST Updated On
date_range 20 May 2022 5:33 AM ISTലോറികളിലും ടാങ്കറുകളിലും സഹായി ഇല്ലെങ്കിൽ നടപടി
text_fieldsbookmark_border
കൊട്ടാരക്കര: ഡ്രൈവർക്കൊപ്പം സഹായി ഇല്ലാത്ത ലോറികളും ടാങ്കറുകളും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് പിടികൂടിത്തുടങ്ങി. നിയമ നടപടി 21 വരെ തുടരും. 1989 ലെ 368 നിയമപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് കമീഷന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ തെക്കൻ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ലോറികളിൽ സഹായില്ലാതെ പോയ 592 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവരിൽ നിന്ന് 1,67,500 ലക്ഷം രൂപയുടെ പിഴ ഈടാക്കിയതായി ജില്ല വെഹിക്കിൾ എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. മുട്ടക്കോഴി വിതരണം കൊല്ലം: തോട്ടത്തറ സര്‍ക്കാര്‍ ഫാമില്‍ ഉല്‍പാദിപ്പിച്ച് അംഗീകൃത നഴ്‌സറികളില്‍ വളര്‍ത്തിയ രണ്ട് മാസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികളെ ഹാച്ചറി പരിസരത്ത് 23ന് രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വിതരണം ചെയ്യും. 9645511949 ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story