Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:32 AM IST Updated On
date_range 20 May 2022 5:32 AM ISTമുട്ടമ്പലത്ത് അംഗൻവാടിക്ക് സ്ഥലം അനുവദിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: മൈലം പഞ്ചായത്ത് മുട്ടമ്പലം വാർഡിൽ അംഗൻവാടിക്കായി സർക്കാർ സ്ഥലം അനുവദിച്ചു. വില്ലേജ് ഓഫിസിനു സമീപം മൂന്ന് സെന്‍റ് സർക്കാർ പുറമ്പോക്ക് അനുവദിച്ചുള്ള ഉത്തരവ് കലക്ടർ പുറത്തിറക്കി. പകർപ്പ് വാർഡ് അംഗം കെ. രമണിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജി.നാഥും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. 25 വർഷമായി വാർഡിലെ അംഗൻവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലമാവശ്യപ്പെട്ട് പഞ്ചായത്ത് മുൻ അംഗം മുട്ടമ്പലം ഗോപാലകൃഷ്ണനാണ് കലക്ടർക്ക് നിവേദനം നൽകിയത്. നേത്രപരിശോധന ക്യാമ്പ് ഓയൂർ: ഓടനാവട്ടം ലയൺസ് ക്ലബ്, തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രി, നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രി എന്നിവ ചേർന്ന് ഞായറാഴ്ച രാവിലെ ഒമ്പതിന് ഓടനാവട്ടം കെ.ആർ.ജി.പി.എം സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. വെളിയം പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ബിനോജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് 9447206622, 8075543054.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story