Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:32 AM IST Updated On
date_range 20 May 2022 5:32 AM ISTഎൻ.സി.സി വാർഷിക ക്യാമ്പ്
text_fieldsbookmark_border
പുനലൂർ: ഒമ്പതാം കേരള ബറ്റാലിയൻ എൻ.സി.സി കൊട്ടാരക്കരയുടെ ദശദിന വാർഷിക പരിശീലന ക്യാമ്പ് വെഞ്ചേമ്പ് എന്‍.ജി.പി.എം എച്ച്.എസ്.എസിൽ ആരംഭിച്ചു. കമാൻഡിങ് ഓഫിസർ കേണൽ അമിതേഷ് വർമയുടെ മേൽനോട്ടത്തിലാണ് പരിശീലനം. ലഫ്. കേണൽ റിസ്വാൻ ഖാൻ, ക്യാപ്റ്റൻ പി. സുനിൽ, ലഫ്. അരുൺ, ജയവിനയൻ പിള്ള, ജയചന്ദ്രൻ, ദീപ്തി, രശ്മി തുടങ്ങിയവർ നേതൃത്വം നൽകും. കൊല്ലം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ഉദയകുമാർ ക്യാമ്പ് സന്ദർശിച്ചു. ആധാരമെഴുത്തുകാരുടെ ധർണ പുനലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്തുകാർ പണിമുടക്കി പുനലൂർ സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ജോയന്‍റ് സെക്രട്ടറി കെ. സതീദേവി ധർണ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എസ്. വേണു, സെക്രട്ടറി എ. നിസാമുദീൻ, ട്രഷ. ജി. ശിവകുമാർ, സുധീർ, വിജയപിള്ള, റഷീദ്, പ്രിയ, ശാന്തമ്മ, രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. (ചിത്രം ഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story